സ്കൂൾ ഓഫ് ഖുർആൻ വാർഷികം മെയ് 17, 18 തിയ്യതികളിൽ. ദാറുൽ ഖുർആൻ പ്രി കോൺഫറൻസ് മീറ്റ് സമാപിച്ചു

 

എടത്തനാട്ടുകര: വിസ്‌സം ഇസ്‌ലാമിക് ഓർഗനൈസേഷൻ എടത്തനാട്ടുകര മണ്ഡലം കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന എടത്തനാട്ടുകര ദാറുൽ ഖുർആൻ വാർഷിക സമ്മേളനത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച പ്രി കോൺഫറൻസ് മീറ്റ് സമാപിച്ചു. ദാറുൽ ഖുർആനിൽ പ്രവർത്തിക്കുന്ന ഹിഫ്ള് കോളേജ്,അൽ ഹിക്മ അറബിക് കോളേജ്, അൽ ഹിക്മ സലഫി മദ്രസ,അൽ ഹിക്മ പ്രി സ്കൂൾ,സ്കൂൾ ഓഫ് ഖുർആൻ എന്നീ സ്ഥാപനങ്ങളുടെ വിപുലമായ വാർഷികം ശനി,ഞായർ (17, 18) ദിവസങ്ങളിൽ ആണ് സംഘടിപ്പിക്കുന്നത്.കോട്ടപ്പള്ള ദാറുൽ ഖുർആനിൽ നടന്ന പ്രി കോൺഫറൻസ് മീറ്റ് വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യക്ഷത വഹിച്ചു.വിസ്ഡം ജില്ലാ ജോ.സെക്രട്ടറി ഒ.മുഹമ്മദ്‌ അൻവർ,ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി, മണ്ഡലം സെക്രട്ടറി സാദിഖ്‌ ബിൻ സലീം, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് എം.മുഹമ്മദ്‌ റാഫി,വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി വി. ബിൻഷാദ്, ടി.കെ. മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബിരുദ ദാന സമ്മേളനം, വിദ്യാർഥി,യുവജന സമ്മേളനം,ഫാമിലി മീറ്റ്, വിവിധ ഇനം മത്സരങ്ങൾ, കുടുംബ സംഗമ പ്രഭാഷണം,ചെയിൻ പ്രഭാഷണം, സന്ദേശയാത്ര, ഓൺലൈൻ പ്രചരണം തുടങ്ങിയക്ക് മീറ്റ് അന്തിമ രൂപം നൽകി.വിവിധ യൂണിറ്റുകളിൽ നിന്നായി പ്രതിനിധികൾ പ്രി കോൺഫറൻസ് മീറ്റിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post