മുതുകുറുശ്ശി ശ്രീ മീൻകുളത്തി ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ

 

മുതുകുറുശ്ശി :ശ്രീ മീൻകുളത്തി ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠദിന മഹോത്സവം ഏപ്രിൽ 30,മെയ്‌ 1ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗംഭീരമായി ആഘോഷിക്കുന്നു.ബുധനാഴ്ച്ച ഗണപതി പൂജ, ഉച്ചപൂജ, വിശേഷാൽ പൂജകൾ എന്നിവയും വൈകുന്നേരം ദീപാരാധന, നിറമാല, അത്താഴപൂജ, പ്രസാദ ഊട്ട്, എന്നിവക്ക് ശേഷം നാട്ടിലെ കലാകാരന്മാരും, കലാകാരികളും അണിനിരക്കുന്ന ഗംഭീര കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്. വ്യാഴാഴ്ച്ച രാവിലെ മഹാഗണപതിഹോമം, ഉഷപൂജ, നവഗം പഞ്ചഗവ്യം, കലശപൂജ, നാരായണീയപാരായണം, ചെണ്ടമേളം, പ്രസാദ ഊട്ട്‌ എന്നിവയും ഉച്ചക്കഴിഞ്ഞു 3മണിമുതൽ തായമ്പക, ദീപാരാധന, നിറമാല, അത്താഴപൂജ, ഭഗവത് സേവ, എന്നിവക്കുശേഷം തിരുവാതിരക്കളി, കുച്ചുപ്പുടി, ഓട്ടൻതുള്ളൽ, RCL കല ctive അവതരിപ്പിക്കുന്ന കലാസന്ധ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്.സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് അന്നേ ദിവസം എടുക്കുന്നതാണ്. 

Post a Comment

Previous Post Next Post