'അവധിക്കാലം നന്മയുടെ പൂക്കാലം'
എംഎസ്എം ഇഖ്റഅ് മോറൽ സ്കൂൾ കെ.ജെ.യു അംഗം ഹംസ ബാവവി ഉദ്ഘാടനം ചെയ്യുന്നു
മണ്ണാർക്കാട് :വർദ്ധിച്ചുവരുന്ന ആക്രമണ പ്രവണതകൾക്കും അധാർമിക ചെയ്തികൾക്കും,ഉദാര ലൈംഗികതയും ലഹരി വിതക്കുന്ന വിപത്തുകൾക്കും എതിരെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി ക്യാമ്പസുകളിൽ ധാർമിക കവചം തീർക്കണമെന്ന് എംഎസ്എം മണ്ണാർക്കാട് ഇഖ്റഅ് മോറൽ സ്കൂൾ ആവശ്യപ്പെട്ടു.മത ,ഭൗതിക,ധാർമിക ,കരിയർ അവബോധം വിദ്യാർത്ഥികൾക്ക് നൽകുന്നതിനുവേണ്ടി എം എസ് എം നടത്തുന്ന പദ്ധതിയാണ് മോറൽ സ്കൂൾ .രാവിലെ 9 മുതൽ 11. 30 വരെ ഒരു ആഴ്ച നീണ്ടുനിൽക്കുന്ന ക്ലാസുകളാണ് ടൗൺ സലഫി മസ്ജിദ് ഹാളിൽ എം എസ് എം മണ്ണാർക്കാട് മണ്ഡലം സംഘടിപ്പിച്ചിട്ടുള്ളത്.മണ്ഡലം ഇഖ്റഅ് മോറൽ സ്കൂൾ ഉദ്ഘാടനം കെ.ജെ.യു അംഗം ഹംസ ബാഖവി നിർവഹിച്ചു.ഫൈസൽ അൻസാരി,ഇബ്രാഹിം സ്വലാഹി എന്നിവർ ആശംസ നേർന്നു,ഫജാസ് കൊടക്കാട്, അസ്‌ലം ചങ്ങലീരി ,ഫർഹ ചിറക്കൽപ്പടി, നദ ശരീഫ് എന്നിവർ പങ്കെടുത്തു. ഇഖ്റഅ് മോറൽ സ്കൂൾ കൺവീനർ അഹമ്മദ് ഹിശാം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
Post a Comment