ഏപ്രിൽ 23 ലോക പുസ്തക ദിനം

 

ഇന്ന് മൊബൈലിന്റെയും മറ്റും അതിപ്രസരണം കാരണം വായന കുറഞ്ഞ* സാഹചര്യത്തിൽ പുസ്തകങ്ങളെ പുതിയ തലമുറ കൊണ്ട് വായിപ്പിക്കുന്നതിന് വേണ്ടിയുള്ള തീവ്രശ്രമം നടത്തണമെന്നും വായന ഒരു ലഹരിയാക്കി മാറ്റുകയും വേണം എന്നാണ്പുസ്തക ദിനത്തിൽ പുതിയ എഴുത്തുകാരുടെ ആഗ്രഹം ജീവിത പ്രാരാബ്ദത്തോ അതിനിടയിലും വായനയും എഴുത്തുമായി ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിയുണ്ട് കരിമ്പുഴ ആറ്റാശ്ശേരി ചാഴിയോട്ടിൽ 46-ാം വയസ്സിലും സാഹിത്യ രചനയിലൂടെ സന്തോഷം കണ്ടെത്തുന്ന ചാഴിയോട് മുളിച്ചിയിൽ സന്തോഷ് കുമാർ ആണ് പുതിയ എഴുത്തുകാരൻ.ചെറുപ്പകാലത്ത് തന്നെ പത്താം ക്ലാസിൽ പഠനം കഴിഞ്ഞതോടെ വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യമല്ലാത്തതിനാൽ തൊഴിൽ മേഖലയിലേക്ക് തിരിയുകയാണ് ഉണ്ടായത്.റബ്ബർ വെട്ട് മേഖലയിലേക്ക് ആണ് ആദ്യമായി എത്തിയത്. തുടർന്ന് വീടുകളുടെ കൺസ്ട്രക്ഷൻ സംബന്ധിച്ചുള്ള ജോലികളും ഏറ്റെടുത്തു.2005 ആയതോടുകൂടിയാണ് എഴുത്തിൻ്റെ മേഖലയിലേക്ക് തിരിഞ്ഞത്ചെറിയ ചെറിയ കഥകളും ഒക്കെ എഴുതി എഴുത്തിന്റെ ലഹരിയിലേക്ക് എത്തുകയാണ് ഉണ്ടായത്.നന്നായി വായിക്കാനും പുസ്തകങ്ങൾ കിട്ടാനുമുള്ള ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും സാഹചര്യങ്ങൾ കാരണം അത് ലക്ഷ്യം കണ്ടിരുന്നില്ല.എങ്കിലും താമസിയാതെഎഴുതാൻ വേണ്ടി നാട്ടുകാരുടെയും കൂട്ടുകാരുടെയും സപ്പോർട്ട് കൂടി കൂടി വന്നു. അങ്ങനെ എഴുത്തും, വായനയും ,ചിത്രരചനയും ഒക്കെയായി ജീവിതത്തിൻറെ ലഹരിയിലും എഴുതുന്ന ലഹരി കയറി പിടിച്ചതോടുകൂടി കൂടുതൽ ആഴത്തിലേക്ക് വായിക്കാൻ കഴിഞ്ഞു.ചെറുപ്പത്തിൽ ആദ്യമായി വായിച്ചത്.അച്ഛൻറെ പ്രേരണയിലാണ്.ഞാഞ്ഞൂൽ എന്ന കഥയാണ് വായിച്ചതെന്ന് ഓർക്കുന്നു .സമീപത്ത് ലൈബ്രറികളും മറ്റും ഒന്നുമില്ലാത്തതിനാൽ ആവശ്യമായ പുസ്തകങ്ങൾ ഒന്നും അന്ന് ലഭിച്ചിരുന്നില്ല.കൂട്ടുകാരൻറെ സഹായത്തോടെ

 എംടിയുടെ നാലുകെട്ട് പോലെയുള്ള പുസ്തകം വായിക്കുകയും തുടർന്ന് 

 എം ടി യുടെ മിക്ക പുസ്തകങ്ങളും കണ്ടെത്തി വായിക്കാനുള്ള അവസരവും ഉണ്ടായി.കുട്ടിക്കാലത്ത് സ്കൂൾ ജീവിതത്തിൽ നിന്നുണ്ടായ ഒരു അനുഭവമാണ് "കത്ത് " എന്ന കഥയിലേക്ക് എഴുതാൻ പ്രചോദനമായത്.തുടർന്ന് സോഷ്യൽ മീഡിയയിൽ വരുകയും ഒരുപാട് കഥകളും കവിതകളും ഒക്കെ എഴുതി പോസ്റ്റ് ചെയ്യുന്ന ശീലം ഉണ്ടായി .അതിൽ നിന്നും അറിയപ്പെടാത്ത ഒരുപാട് ആളുകൾ എഴുത്തിനെ കുറിച്ചും എഴുത്തു രീതിയെ കുറിച്ചും ഒക്കെ ഉപദേശങ്ങൾ നൽകിയതോടെ കഥയുടെ ഭാവനയും ഭാവവും ഒക്കെ മാറ്റാൻ കഴിഞ്ഞതായി അനുഭവത്തിൽ നിന്നും സന്തോഷ് പറഞ്ഞു.കഥകൾ എഴുതിത്തുടങ്ങിയതോടെ പല ആളുകളും കഥകളൊക്കെ ഒരു പുസ്തകമാക്കണമെന്നുള്ള ആശയവും ആഗ്രഹവും വന്നെങ്കിലും ഒരുപാട് സാമ്പത്തിക ചെലവുള്ളതിനാൽ അതിനും കഴിയാതെ വന്നു.എങ്കിലും ഗ്രാമത്തിലെ വായനശാല പ്രസിദ്ധീകരിക്കുന്ന ചെറിയൊരു പുസ്തകത്തിൽ ആദ്യമായി കഥ അച്ചടിച്ചു വന്നപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം വളരെ വലുതായിരുന്നു.ഇന്നത്തെ സമൂഹത്തിൽ ലഹരി എന്ന വിപത്തും അതുണ്ടാക്കുന്ന ദോഷഫലങ്ങളും ഒക്കെ വളരെ വലുതാണ്. വളർന്നുവരുന്ന തലമുറ ലഹരി അടിമപ്പെട്ടതോടെ ബന്ധങ്ങൾ ഇല്ലാതാവുകയും പരസ്പരം പോരടിച്ച് മരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.ഇതിൽ കാരണമായി പറയുന്നത് ഏതെങ്കിലും ഒരു തലമുറയിൽ പെട്ടു എന്നതുകൊണ്ടല്ല,മറിച്ച് നമ്മുടെ വീട്ടിൽ നിന്നും അധ്യാപകരിൽ നിന്നും സമൂഹത്തിൽ നിന്നും ആവശ്യമായ ഉപദേശങ്ങളും മറ്റും വേണ്ടത്ര ലഭിക്കാത്തത് കൊണ്ടാണ് ഇത്തരം ദുഷ്പ്രവർത്തിയിലേക്ക് യുവാക്കൾ ചെന്നെത്തുന്നത്.എന്ന് സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.ഒഴിവു സമയങ്ങളിൽ മനസ്സിൽ ഉണ്ടാകുന്ന പല രൂപങ്ങളും പല വസ്തുക്കൾ കൊണ്ട് ശില്പങ്ങളായി മാറ്റുന്നതും തന്റെ മനസ്സിനെ ഏറെ സന്തോഷം തരുന്നതായി പറയുന്നു .കരിമ്പനയുടെ ഓലകൊണ്ട് പല രൂപങ്ങൾ ഉണ്ടാക്കുന്ന കഴിവും കാരണം പല കൗതുക വസ്തുക്കളും ഉണ്ടാക്കാൻ കഴിഞ്ഞു.പുതിയതായി തൂവൽ കൊണ്ട് ചിത്രങ്ങൾ നിർമ്മിക്കുന്നതിനോടപ്പംഅനുകാലിക സംഭവങ്ങൾ കൂട്ടിച്ചേർത്ത് പുതിയ ചെറുകഥകൾ രചിക്കാനുള്ള ശ്രമത്തിലാണ് സന്തോഷ് കുമാർ ഇപ്പോൾ.നിരവധി കഥകൾ എഴുതി വെച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പുസ്തകരൂപത്തിൽ ആക്കണമെന്നുള്ള അതിയായ സന്തോഷമുണ്ടെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.സ്വായത്തമായ കഴിവോടെ രചിച്ച കഥകൾ പുസ്തകരൂപത്തിൽ ആയിവരുന്ന ഒരു ദിനത്തെ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാണ് സന്തോഷ് കുമാർ അവിവാഹിതനായ സന്തോഷ് അച്ഛനായ ശങ്കരൻകുട്ടിയും അമ്മയായ സുഭദ്രയോടൊപ്പം ആണ് കഴിയുന്നത്.

Post a Comment

Previous Post Next Post