സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ വനിതാ പുരസ്കാരം,മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി സമ്മാനിച്ചു

തിരുവനന്തപുരം: ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ വനിതാ വിഭാഗം കൺവീനറും വനിതാദി വിളപ്പിൽശാല സെക്രട്ടറിയും പത്രാധി പരുമായ സുബിഹ മാഹിൻ നാരീ ശക്തി പുരസ്കാരം സ്വീകരിച്ചു. തൈക്കാട് ഗാന്ധി സ്മാരക ഹാളിൽ നടന്ന സ്നേഹ സാന്ദ്രത്തിന്റെ വനിതാദിനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയാണ് അവാർഡ് നൽകി ആദരിച്ചത്.വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർ പേഴ്സൺ ജയാ ഡാളി സ്നേഹ സാന്ദ്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഷീജ സാന്ദ്ര എസ്എൻഡിപി വനിതാ വിഭാഗം കൺവീനർ ആതിര രതീഷ് റിസ്വാന ഏജൻസിസ് മാനേജിങ് ഡയറക്ടർ റിസ്വാന ഷാനു അഡ്വക്കേറ്റ് ദിവാസ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു

Post a Comment

Previous Post Next Post