ഇടുക്കി :കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രവും മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചറും മാർച്ച് 6,7 തീയതികളിൽ നടത്തിയ ദ്വിദിന സെമിനാർ ശ്രദ്ധേയമായി.കർഷകർക്കായി നടത്തിയ വിദഗ്ധ ക്ലാസുകൾ,പ്രഭാഷണങ്ങൾ,സാങ്കേതികവിദ്യകളുടെ പ്രദർശനം,കൃഷിയിട സന്ദർശനം,സെമിനാർ കിറ്റ് വിതരണം തുടങ്ങിയ പരിപാടികൾ പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് തെക്കേക്കൂറ്റ് ഉദ്ഘാടനം ചെയ്തു.കോട്ടയം കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ.ജയലക്ഷ്മി അധ്യക്ഷയായി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകർ പങ്കെടുത്ത സെമിനാറിൽ
സുഗന്ധ തൈല വിളകളുടെ ഉൽപാദനം പരിപാലനം വിപണന സാധ്യതകൾ,മനുഷ്യ- വന്യജീവി സംഘർഷത്തെ അതിജീവിക്കൽ,തുടങ്ങിയ പ്രധാന വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. ഇടുക്കി അഗ്രികൾച്ചറൽ ഓഫീസർ പ്രിൻസിപ്പൽ അബ്രഹാം സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി.കേരള കാർഷിക സർകലാശാല നോഡൽ ഓഫീസർ ഡോ.ജലജ.എസ്.മേനോൻ,സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജോർജ്.കെ.കെ,പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.റ്റി.ശിഹാബ്,സി.വി.ആനന്ദ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ.സിമി അഷറഫ്,തുടങ്ങിയവർ സംസാരിച്ചു.പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം മേധാവി ഡോ.എം.മുരുകൻ സ്വാഗതവും,ഏലം ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ.നിമിഷ മാത്യൂസ് നന്ദിയും പറഞ്ഞു
Post a Comment