ഗുണമേൻമയുള്ള ശുദ്ധമായ കേരളഗ്രോ ഉത്പ്പന്നങ്ങൾ. ജില്ലയിലെ ആദ്യത്തെ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പ് കല്ലടിക്കോട് തുറന്നു

 

കല്ലടിക്കോട്: കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണവും എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിൽ കരിമ്പ കനിനിറവ് ഫാർമേഴ്സ് & പ്രൊഡ്യൂസേഴ്സ് കമ്പനിക്ക് അനുവദിച്ച

കേരളഗ്രോ ബ്രാൻഡഡ് ജില്ലഷോപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോൾ നാടിന് സമർപ്പിച്ചു.ആരോഗ്യ സംരക്ഷണത്തിന് സുരക്ഷിതമായ കേരളഗ്രോയുടെ ഉത്പന്നങ്ങളാണ് കല്ലടിക്കോട് കള്ളിയത്തൊടി കോംപ്ലക്സിലെ ഇക്കോ ഷോപ്പിൽ ആരംഭിച്ചിട്ടുള്ള ഈ കേന്ദ്രത്തിലുള്ളത്.  കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൃഷിക്കൂട്ടങ്ങൾ, ഗവൺമെന്റ് ഫാമുകൾ, കർഷക ഉത്പാദക കമ്പനികൾ,കർഷകർ എന്നിവരുടെ മൂല്യ വർധിത ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും പരിശോധന പൂർത്തിയാക്കി ലഭിക്കുന്ന അംഗീകാര മുദ്രയാണ് കേരളഗ്രോ.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷനായി.ജനപ്രതിനിധികളും,കർഷകരും,കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ ആത്മ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ എം.എ.നാസർ മുരളി കൃഷ്ണന് നൽകി ആദ്യ വില്പന നടത്തി.ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.സിന്ധുദേവി മുഖ്യ പ്രഭാഷണം നടത്തി.പി.എ.ഷീന,കെ.സി.ഗിരീഷ്,കെ.കോമളകുമാരി,എച്ച്.ജാഫർ,ഓമന രാമചന്ദ്രൻ, സി.കെ.ജയശ്രീ,പി.ഗിരിജ, രശ്മി,എം.മഞ്ജുഷ,കെ കെ.ചന്ദ്രൻ, പ്രസന്ന,പി.റമീജ,എം.ചന്ദ്രൻ,രാധിക,യൂസഫ് പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.കനിനിറവ് ചെയർമാൻ പി.ശിവദാസൻ സ്വാഗതവും സിഇഒ അസ്ഹറുദ്ദീൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post