'സർഗം2k24' വാഴംപുറം എ.എം. യു. പി.സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തുടക്കം

 

കാരാകുറുശ്ശി:വാഴംപുറം എ.എം. യു. പി.സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തുടക്കം. പ്രശസ്ത സിനിമാ സീരിയൽ, മിമിക്രി,താരം നവീൻ പാലക്കാട് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മനാഫ് സാഗർ അധ്യക്ഷനായി. വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ എം.രാജൻ സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡണ്ട് അനീഷ് മാത്യു, എം. പി.ടി.എ പ്രസിഡണ്ട് സുജാത, എം.പി.ടി.എ.വൈസ് പ്രസിഡന്റ് സജിന, സ്റ്റാഫ് സെക്രട്ടറി സി.ശാലിനി, പിടിഎ ജോയിൻ സെക്രട്ടറി എ.ഹനീഫ് മാസ്റ്റർ,പി അഷറഫ്,നൗഷാദ് പി, എസ്.ആർ.ജി. കൺവീനർ രജിത.കെ. ആർ, അലി അസ്കർ മാസ്റ്റർ, മുജീബ് വാഴമ്പുറത്ത്, മുൻ പി.ടി.എ പ്രസിഡണ്ട് പി. സി.ബഷീർ, ഫിറോസ്, ഷെരീഫ്, വി നന്ദിനി, ശ്രീജ.പി, ബീന ദേവി കെ.വി, വയലറ്റ് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post