എടത്തനാട്ടുകര: സമൂഹത്തിലെ നാനാ തുറയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നേടിയെടുക്കുന്നതിലൂടെ വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ അവർക്ക് കൂടി പ്രാപ്യമാക്കുന്നതിനുള്ള കേരള സർക്കാരിന്റെ ദൗത്യമായ 'ഡിജി കേരളം'പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഫീൽഡ് സർവേ ആരംഭിച്ചു.അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡി. രതീഷ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് സി.പി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.ഡിജി കേരളം റിസോഴ്സ് പേഴ്സൺ എം ബിന്ദു പദ്ധതി വിശദീകരിച്ചു. അധ്യാപകരായ സി.നഫീസ എം.ജിജേഷ്, എ.സുനിത എന്നിവർ പ്രസംഗിച്ചു.

Post a Comment