മണ്ണാർക്കാട്:മണ്ണും ആറും കാടും അതിരിടുന്ന മണ്ണാർക്കാട് നഗരത്തിന് പുതിയ തിലകക്കുറിയായി നെല്ലിപ്പുഴയുടെ തീരത്ത് പാലാട്ട് റെസിഡൻസ്, ഷെഫ് പാലാട്ട് എന്നീ സ്ഥാപനങ്ങൾ ഉത്രാടം ദിനത്തിൽ നാടിന് സമർപ്പിച്ചു.ജനപ്രതിനിധികളുടെയും,പൗരപ്രമുഖരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ചലച്ചിത്ര താരം ഭാവനയാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖ ബിസിനസ് ഗ്രൂപ്പായ യു ജി എസിന്റെ പുതിയ സംരംഭത്തിന്റെ വലിയൊരു മാറ്റത്തിലേക്കുള്ള കാൽവെപ്പാണിത്. കേരളത്തിൽ എറണാകുളം മുതൽ കോഴിക്കോട് വരെ യു ജി എസ് സംരംഭങ്ങളുടെ സാന്നിധ്യമായിക്കഴിഞ്ഞു.ഇരുപതിനായിരം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ച കെട്ടിടത്തിൽ 23 താമസമുറികൾ ഉണ്ട്. രുചിക്കൂട്ടുകളുടെ വൈവിധ്യം നിറഞ്ഞ ഷെഫ് പാലാട്ട് എന്ന റസ്റ്റോറന്റും അനുബന്ധമായി പ്രവർത്തിക്കുന്നു.നല്ല ഭക്ഷണം,നല്ല അന്തരീക്ഷം, ശുചിത്വപൂർണ്ണവും സുഖകരവുമായ താമസമുറികൾ, പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം, പാർക്കിംഗ് സൗകര്യം എന്നിവ നഗരത്തിന്റെ പ്രവേശന കവാടത്തിൽ തന്നെ ഇനി പൊതുജനങ്ങൾക്ക് ലഭ്യമാകും.യു ജി എസ് എം.ഡി അജിത് പാലാട്ട്,ജനറൽ മാനേജർ അഭിലാഷ് പാലാട്ട്,നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ,വൈസ് ചെയർപേഴ്സൺ പ്രസീത, കൗൺസിലർമാരായ മുഹമ്മദ് ഇബ്രാഹിം, അരുൺകുമാർ,ഖദീജ, ഹംസ,മൈനോരിറ്റി ബോർഡ് മെമ്പർ വർഗീസ് കുര്യൻ,സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്,കിസ്സാൻ സഭ ജില്ല സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ,ഷാജി മുല്ലപ്പള്ളി,മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായൻ,അഡ്വ.സിദ്ധീഖ്,സോനു ശിവൻ,യുജിഎസ് പി. ആർ.ഒ ശ്യാംകുമാർ,ഒ.എം. ഷെബീർ അലി,എസ്.എം. ശാസ്തപ്രസാദ്,എം.എച്ച്. ഷെമീർ അലി,എഫ്.എം.ഹരീഷ്,
വിജീഷ് മണി,അച്യുതൻ പനച്ചിക്കുത്ത്,ഹോട്ടൽ & റെസ്റ്റോറന്റ് മാനേജർ ഹരികൃഷ്ണൻ,റോയ്
തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരും യു ജി എസ് ഗ്രൂപ്പ് ജീവനക്കാരും വർണ്ണാഭമായ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

Post a Comment