ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം: വി.ടി. ബൽറാം

 

കല്ലടിക്കോട് :  ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും എല്ലാ വിഭാഗക്കാർക്കും സ്വാത്രന്ത്ര്യത്തോടെ  ജീവിക്കാനും ജനാധിപത്യം സംരക്ഷിക്കാനും ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ്  വി.ടി. ബൽറാം പറഞ്ഞു. പാലക്കാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ സപാമനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ്. കരിമ്പ മണ്ഡലം ചെയർമാൻ കെ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി.സെക്രട്ടരി സി.അച്യുതൻ നായർ, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ബിലാൽ,വി.കെ.ഷൈജു,എം.എസ്. നാസർ, പി.എസ്. ശശികുമാർ,മാത്യു കല്ലടിക്കോട്, പി.കെ.എം. മുഹമ്മദ് മുസ്തഫ,സി.എം. നൗഷാദ്,ഷഫീക്ക് മണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

Previous Post Next Post