ആയുർവേദ ആചാര്യൻ പത്മശ്രീ ഡോ:ജെ. ഹരീന്ദ്രൻ നായരെ ആദരിച്ചു

 

വിളപ്പിൽശാല : ആയുർവേദത്തിലെ ആചാര്യനും പങ്കജകസ്തൂരി ഹെർബൽസിന്റെ മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായരെ കൃപാ ചാരിറ്റീസ് പ്രവർത്തകർ വിഷു ദിനത്തിൽ ആദരിച്ചു.രാവിലെ പങ്കജകസ്‌തൂരി ആസ്ഥാനത്തു നടന്ന ചടങ്ങളിൽ കൃപ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു. സെയ്ഫുദ്ദീൻ പനച്ചമൂട്, എസ്.കെ.ബാബു, കുമാരി.ഹസീന തുടങ്ങിയവർ പൊന്നാട അണിയിച്ച് ഡോക്ടറെ ആദരിച്ചു.മുഹമ്മദ് മാഹീൻ സ്വാഗതവും ഷൈജു നെല്ലിക്കാട് നന്ദിയും രേഖപ്പെടുത്തി.


Post a Comment

Previous Post Next Post