മലപ്പുറത്ത്‌ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍

 

മലപ്പുറം : തിരൂരില്‍ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍ . തിരൂര്‍ കോലുപാലം കുറ്റിക്കാട്ടില്‍ യൂസഫ് (45) ആണ് അറസ്റ്റിലായത്. പശുവിന്റെ് ഉടമസ്ഥന്റെ് പറമ്പില്‍ ജോലിയ്ക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ തൊഴുത്തിന്റെ് ഭാഗത്ത് കണ്ടിരുന്നു. സംശയം തോന്നിയതിനാല്‍ തൊഴുത്തില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്.

പശുവിന്‍റെ ഉടമ നൽകിയ പരാതിയിൽ യൂസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തി​രൂ​ർ എ​സ് ​ഐ ഷി​ജോ സി ത​ങ്ക​ച്ച​ന്റെ നേ​തൃ​ത്വ​ത്തിലാണ് പ്രതിയെ പിടികൂടിയത്. ഇ​യാ​ൾ​ക്കെ​തി​രെ പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


Post a Comment

Previous Post Next Post