സഞ്ചാര സ്വാതന്ത്ര്യം തകർത്ത് വാട്ടർ അതോറിട്ടി; എത്രയും വേഗം ചാൽ മൂടി സഞ്ചാര സൗകര്യം ഉണ്ടാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ

 

ഒലവക്കോട്: ആണ്ടി മഠം കേശവമേനോൻ കോളനി നിവാസികൾക്ക് പുറത്തിറങ്ങാനാവാത്തവിധം വാട്ടർ അതോറിട്ടി ചാൽ കോരിയിട്ടിരിക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കി. യാതൊരു മുന്നറിയിപ്പും കൂടാതെ ചാൽ കുഴിച്ചതിനാൽ വാഹനങ്ങൾ വീട്ടിൽ നിന്നും ഇറക്കാൻ പറ്റാത്ത അവസ്ഥയായി. നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. പല വീടുകളിലും പ്രായമായവരും രോഗികളുമുള്ളതിനാൽ എപ്പോൾ വേണമെങ്കിലും വാഹനം എടുത്ത് ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയെ പ്രതികൂലമായി ബാധിക്കും.ഇത്തരത്തിൽ യാത്രാതടസ്സമുണ്ടാക്കി ചാൽ കുഴിച്ച നടപടി ശെരിയായില്ലെന്നും എത്രയും വേഗം ചാൽ മൂടി സഞ്ചാര സൗകര്യം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post