മഴയെത്തി: ശക്തമായ കാറ്റിൽ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ



ശ്രീകൃഷ്ണപുരം : വേനൽ ചൂടിന് ആശ്വാസമായി മഴയെത്തി, കൂടെ ഇടിയും മിന്നലും. ശക്തമായ കാറ്റിൽ മരങ്ങൾ പലതും കടപുഴകി, വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നു. ആറ്റാശ്ശേരി, കരിപ്പമണ്ണ പ്രദേശങ്ങൾ കരിമ്പുഴ കോട്ടപ്പുറം ഭാഗങ്ങളിൽനിന്നും തീർത്തും ഒറ്റപ്പെട്ടു. കരിമ്പുഴ കരിപ്പമണ്ണ റോഡും കോട്ടപ്പുറം ആറ്റാശ്ശേരി റോഡും മരങ്ങളും വൈദ്യുതി ലൈനുകളും പോസ്റ്റുകളും വീണ് തടസ്സപ്പെട്ടു കിടക്കുകയാണ്.

 കരിപ്പമണ്ണ, കരിമ്പുഴ ഭാഗങ്ങളിൽ വീടുകളുടെ ഷീറ്റുകൾ പറന്നുപോയി. ചില വീടുകൾക്കുമുകളിൽ മരം വീണിട്ടുണ്ട്. ആളപായമൊന്നും ഇല്ല. 

ട്രോമാകെയർ വളണ്ടിയർമാരും നാട്ടുകാരും റോഡിലിറങ്ങി തടസ്സങ്ങൾ നീക്കിക്കൊണ്ടിരിക്കുന്നു. പലസ്ഥലങ്ങളിലും വൈദ്യുതി ലൈനിൽ മരങ്ങൾ വീണു കിടക്കുന്നതിനാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വന്നതിനുശേഷം മാത്രമേ അവൻ നീക്കം ചെയ്യാൻ കഴിയുകയുള്ളൂ.

Post a Comment

Previous Post Next Post