മണ്ണാർക്കാട്: കുമരംപുത്തൂർ അക്കിപ്പാടത്ത് ഹംസമാസ്റ്ററുടെ പുരയിടത്തിലെ തെങ്ങിൻ്റെ മണ്ടക്ക് തീ പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. കെഎസ്ഇബി ഉദ്യോഗസ്ഥർ ഫിഡർ ഓഫാക്കിയതിന് ശേഷം അഗ്നിരക്ഷാ സേന തീ അണച്ചു. സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ടി. ജയരാജന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയാണ് തീ അണച്ചത്. 33 KV ലൈനിലേക്ക് തെങ്ങിൻ്റെ പട്ട ഒടിഞ്ഞ് ചായ്ഞ്ഞതാണ് തീ പിടിക്കാൻ കാരണം. KSEB ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിരുന്നു. സേനാംഗങ്ങളായ വി.നിഷാദ്, എം.എസ്.ഷോബിൻദാസ്, എൻ. അനിൽകുമാർ, ടി.ടി. സന്ദീപ് എന്നിവർ പങ്കെടുത്തു. തെങ്ങിൻ്റെ പട്ടകൾ KSEB ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ വെട്ടി മാറ്റുന്നതിനായി എത്രയും വേഗം ആളെ ഏർപ്പാടാക്കുന്നതിന് അഗ്നിരക്ഷാ സേന ഉടമസ്ഥന് നിർദ്ദേശം നൽകി.

Post a Comment