കല്ലടിക്കോട് : വിവാഹ വാർഷിക ദിനത്തിൽ തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഭക്ഷണവും വസ്ത്രവും നൽകുകയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണവും നൽകി നാടിന് മാതൃകയായി കല്ലടിക്കോട് അമ്പലപ്പള്ളിയാൽ ചണ്ടാട്ടിൽ ലോഹിതാക്ഷൻ സരിത ദമ്പതികൾ. 300 ഓളം ആളുകൾക്കാണ് ദമ്പതികൾ തങ്ങളുടെ 22-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷണം വിതരണം ചെയ്തത്. പാലക്കാട്,ഒലവക്കോട് മുതൽ മണ്ണാർക്കാട് വരെയുള്ളപാതയോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സാരി,ലുങ്കി,പുതപ്പ് എന്നിവയും നൽകി കൊണ്ടാണ് ദമ്പതികൾ നാടിന് മാതൃകയായത്.
ഇതിനുമുൻപും ഇത്തരത്തിൽ ലോഹിതാക്ഷൻ സരിത ദമ്പതികൾ സൗജന്യ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട് എന്നും പലതവണകളായി സൗജന്യ ഭക്ഷണം വിതരണം ചെയ്യുവാൻ വേണ്ടി സഹായിച്ചിട്ടുണ്ട് പാഥേയം ഭക്ഷണവിതരണം സതീഷ് മണ്ണാർക്കാട് പറഞ്ഞു. കൂടുതൽ ഭക്ഷണം ഒരുക്കുന്ന ദിനങ്ങളിൽ ഇവരുടെയും പരിസരവാസികളുടെയും വളരെ ഉപകാരപ്രദമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ട് ഇത്തരത്തിൽ സൗജന്യ ഭക്ഷണം നൽകുന്നവർ പുറം ലോകത്തിനു മുൻപിൽ വന്ന് നാടിനും നാട്ടുകാർക്കും മാതൃക ആവണം എന്ന് സരിത സതീഷ് വ്യക്തമാക്കി.
പാഥേയം ഭക്ഷണവിതരണം ചെയ്യാൻ ആഗ്രഹമുള്ളവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക
9446367831
Post a Comment