കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന ഭക്ഷണ വിൽപന ശാലകളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും മിന്നൽ പരിശോധന നടത്തി. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.എം.രാധാകൃഷ്ണൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.ബാലകൃഷ്ണൻ , ഗ്രാമ പഞ്ചായത്ത് ക്ലർക്ക് കാർത്തികേയൻ എന്നിവരാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും , നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ വിൽപന നടത്തുകയും, വൃത്തിഹീനമായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടിക്ക് മുന്നോടിയായുള്ള നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
കാഞ്ഞിരപ്പുഴയിലെ ഭക്ഷണ ശാലകളിൽ മിന്നൽ പരിശോധന നടത്തി സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടിക്ക് മുന്നോടിയായുള്ള നോട്ടീസ്
The present
0
Post a Comment